സെപ്തംബറില്‍ ഖത്തറിലേക്കുള്ള രാജ്യാന്തര വരവ് 5 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി, മൊത്തം 151,000 സന്ദര്‍ശകര്‍, കൂടുതല്‍ പേര്‍ സൗദിയില്‍ നിന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ സെപ്റ്റംബര്‍ മാസത്തിലുടനീളം നടന്ന കലാസാംസ്‌കാരിക പരിപാടികള്‍ സെപ്റ്റംബറില്‍ അന്താരാഷ്ട്ര സഞ്ചാരികളെ അഞ്ചുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിച്ചു. മൊത്തം 151,000 സന്ദര്‍ശകരാണ് സെപ്തംബറില്‍ ഖത്തറിലെത്തിയത്. . സെപ്റ്റംബര്‍ 9-ന് ലുസൈല്‍ സൂപ്പര്‍ കപ്പില്‍ തുടങ്ങി മാസാവസാനം വരെ സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് നടന്ന മള്‍ട്ടി-ഡേ ആഘോഷങ്ങള്‍ വരെ, ഖത്തറിന്റെ സജീവമായ ഇവന്റുകളുടെ കലണ്ടര്‍ വിനോദസഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ ധാരാളം കാരണങ്ങളൊരുക്കി.
ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള വരവ് മൊത്തം അന്താരാഷ്ട്ര വരവിന്റെ 44% ആണ്. സൗദിയില്‍ നിന്നാണ് കൂടുതല്‍ പേര്‍ ഖത്തറിലെത്തിയത്. മൊത്തം കണക്കുകളുടെ ഏകദേശം 30% വരുമിത്. ഖത്തര്‍ ഒന്നിലധികം പ്രവേശന പോയിന്റുകള്‍ നല്‍കുന്നത് തുടരുന്നു. ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത് 56% സന്ദര്‍ശകര്‍ വിമാനമാര്‍ഗവും 37% കരമാര്‍ഗവും 7% കടല്‍ വഴിയുമാണ് എത്തിച്ചേര്‍ന്നത് എന്നാണ്.