ഖത്തര്‍ അമീറും കുവൈത്ത് ഉപപ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹമദ് ജാബര്‍ അല്‍ അലി അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് വൈകുന്നേരം നടക്കുന്ന സബാഹ് അല്‍ അഹ്മദ് ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാണ് കുവൈത്ത് ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹമദ് ജാബിര്‍ അല്‍ അലി അല്‍ സബാഹ് ദോഹയിലെത്തിയത്. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയുടെ ക്ഷണപ്രകാരം ദോഹയിലെത്തിയ കുവൈത്ത് ഉപപ്രധാനമന്ത്രിക്കും സംഘത്തിനും ഊഷ്മളമായ വരവേലല്പ്പാണ് ലഭിച്ചത്.
ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹമദ് ജാബിര്‍ അല്‍ അലി അല്‍ സബാഹിനേയും സംഘത്തേയും ഖത്തര്‍ ഉപപ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യയും ഖത്തറിലെ കുവൈത്ത് അംബാസിഡര്‍ ഹഫീസ് മുഹമ്മദ് അല്‍ അജ്മിയും ചേര്‍ന്ന് സ്വീകരിച്ചു.