വണ്‍ മില്യണ്‍ ആന്‍ഡ് വണ്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകമെമ്പാടുമുള്ള തെരുവില്‍ താമസിക്കുന്ന 1,000,001 കുട്ടികളുടെ ജനന രജിസ്‌ട്രേഷന്‍ സുരക്ഷിതമാക്കുന്നതിനുള്ള ആഗോള കാമ്പെയ്നായ ”വണ്‍ മില്യണ്‍ ആന്‍ഡ് വണ്‍’ കാമ്പയിന്‍ ‘ സ്ട്രീറ്റ് ചൈല്‍ഡ് യുണൈറ്റഡ് ഔദ്യോഗികമായി ആരംഭിച്ചു.
ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ അല്‍ മിസ്നദ്, ക്യുഎഫ് വൈസ് ചെയര്‍പേഴ്സണും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനി, പങ്കാളി സംഘടനകളുടെ പ്രതിനിധികളും അനുഭാവികളും ഉള്‍പ്പെട്ട തിരഞ്ഞെടുത്ത സദസ്സിനു മുന്നില്‍ സ്ട്രീറ്റ് ചൈല്‍ഡ് യുണൈറ്റഡിന്റെ സഹ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ജോണ്‍ വ്രോയാണ് കാമ്പയിന്‍ പ്രഖ്യാപനം നടത്തിയത്. അടുത്തിടെ ഖത്തര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ നടന്ന സ്ട്രീറ്റ് ചൈല്‍ഡ് ലോകകപ്പ് വന്‍ വിജയമായിരുന്നു.
ഫിഫ 2022 ലോകകപ്പ് ഖത്തറിനും വടക്കേ അമേരിക്കയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് 2026-നും ഇടയില്‍ നടക്കുന്ന കാമ്പെയ്ന്‍, സ്ട്രീറ്റ് ചൈല്‍ഡ് ക്രിക്കറ്റ് ലോകകപ്പ് 2023 ഉള്‍പ്പെടെ, നാല് വര്‍ഷത്തിനിടയില്‍ നിരവധി നാഴികക്കല്ലുകള്‍ ഉള്‍ക്കൊള്ളുന്ന ശ്രമങ്ങളുടെ ഒരു സഹകരണമായിരിക്കും. ഇന്ത്യ, സ്ട്രീറ്റ് ചൈല്‍ഡ് ഗെയിംസ് 2024 പാരീസില്‍, 2026 ലെ സ്ട്രീറ്റ് ചൈല്‍ഡ് ലോകകപ്പ് വടക്കേ അമേരിക്കയില്‍ തുടങ്ങി നിരവധി പരിപാടികളാണ് കാമ്പയിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതിമോഹമായ ഉദ്യമത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ട് റോ പറഞ്ഞു: ലോകത്ത് ‘1 ബില്യണ്‍ ആളുകള്‍ക്കെങ്കിലും ഒരു ഐഡന്റിറ്റി ഇല്ലെന്നാണ് കണക്കാക്കപ്പെടുന്നത്. അവരില്‍ പകുതിയിലേറെയും കുട്ടികളാണ് , അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട കുട്ടികള്‍. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക പരിചരണം തുടങ്ങിയവയൊക്കെ നിഷേധിക്കപ്പെട്ടവര്‍’ അദ്ദേഹം തുടര്‍ന്നു. ‘ജനന സര്‍ട്ടിഫിക്കറ്റ് പോലെയുള്ള നിയമപരമായ ഐഡന്റിഫിക്കേഷന്‍ ഇല്ലാതെ കഷ്ടപ്പെടുന്ന കുട്ടികളെ കരകയറ്റാനുള്ള പദ്ധതിയാണിത്.
വണ്‍ മില്യണ്‍ ആന്‍ഡ് വണ്‍ എന്നത് ഇതുവരെയുള്ള ഞങ്ങളുടെ ഏറ്റവും അഭിലഷണീയമായ ലെഗസി കാമ്പെയ്നാണ്, എന്നാല്‍ ഞങ്ങളുടെ പങ്കാളികളുടെ പിന്തുണയോടെ ഈ ഗെയിം മാറ്റുന്ന പ്രസ്ഥാനം നിറവേറ്റാനും ഓരോ കുട്ടിക്കും അവര്‍ അര്‍ഹിക്കുന്ന ജീവിതം നയിക്കാനുള്ള അവകാശം നല്‍കാനും കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, വ്രോ വിശദീകരിച്ചു
സ്ട്രീറ്റ് ചൈല്‍ഡ് യുണൈറ്റഡ് , കണ്‍സോര്‍ഷ്യം ഫോര്‍ സ്ട്രീറ്റ് ചില്‍ഡ്രന്‍, ടോയ്ബോക്സ്, മുസ്ലിം ഹാന്‍ഡ്സ് എന്നിവയ്ക്കൊപ്പം രാജ്യത്തെ തെരുവുമായി ബന്ധപ്പെട്ട യുവജനങ്ങളുമായി നേരിട്ട് പ്രവര്‍ത്തിക്കുന്ന 50 ല്‍ അധികം ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളും ഈ ലക്ഷ്യം കൈവരിക്കുന്നതിന് പ്രവര്‍ത്തിക്കും.
2023 ഏപ്രില്‍ 12-ന് തെരുവ് കുട്ടികളുടെ അന്താരാഷ്ട്ര ദിനത്തില്‍ ന്യൂയോര്‍ക്കിലെ ഒരു എക്സ്‌ക്ലൂസീവ് പ്രീമിയറില്‍ റിലീസ് ചെയ്യുന്ന ഒരു ഔദ്യോഗിക ഡോക്യുമെന്ററിയും ഈ കാമ്പെയ്നെ പിന്തുണയ്ക്കും. ഈ കാമ്പയിന് പിന്നിലെ ലക്ഷ്യം വിശദീകരിക്കുന്ന കുട്ടികളുടെ പ്രചോദനാത്മകമായ ശബ്ദം പങ്കിടുന്ന ഒരു സ്റ്റോറി സീരീസിന്റെ പിന്തുണയോടെയാണ് ഡോക്യുമെന്ററി പ്രകാശനം ചെയ്യുക.
സ്ട്രീറ്റ് ചൈല്‍ഡ് യുണൈറ്റഡിന് പിന്തുണ നല്‍കാനുള്ള ഖത്തര്‍ ഫൗണ്ടേഷന്റെ പ്രതിബദ്ധത കഴിഞ്ഞ മാസം എജ്യുക്കേഷന്‍ സിറ്റിയില്‍ സ്ട്രീറ്റ് ചൈല്‍ഡ് വേള്‍ഡ് കപ്പ് 2022 ആതിഥേയത്വം വഹിച്ചുകൊണ്ടാണ് തെളിയിച്ചത്. എട്ട് ദിവസത്തെ ഇവന്റിനായി 25 രാജ്യങ്ങളില്‍ നിന്നുള്ള 28 ടീമുകളെ ഒരുമിച്ച് കൊണ്ടുവന്നാണ് ആ മല്‍സരം വിജയിപ്പിച്ചത്.
ഫുട്‌ബോള്‍ ടൂര്‍ണമെന്റിനൊപ്പം, ദുര്‍ബലരായ യുവാക്കള്‍ നേരിടുന്ന ചില പ്രതികൂല സാഹചര്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ കലാ ശില്‍പശാലകളിലും ശിശുസൗഹൃദ കോണ്‍ഗ്രസ് സെഷനുകളിലും ചേര്‍ന്നതും ശ്രദ്ധേയമായിരുന്നു.