Breaking News
ലോകത്തിലെ ഏറ്റവും മികച്ച 30 നഗരങ്ങളില്‍ ദോഹയും
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങള്‍, ജില്ലകള്‍, വികസനങ്ങള്‍, ലക്ഷ്യസ്ഥാനങ്ങള്‍ തുടങ്ങിയവുടെ പ്ലെയ്സ്മേക്കിംഗ്, ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് എന്നിവ നടത്തുന്ന പ്രമുഖ ആഗോള ഉപദേഷ്ടാവായ റെസൊണന്‍സ് കണ്‍സള്‍ട്ടന്‍സി തയ്യാറാക്കിയ 2023 ലെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ ഖത്തറിന്റെ തലസ്ഥാന നഗരമായ ദോഹയും സ്ഥാനം പിടിച്ചു. ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപിക്കാനും സന്ദര്‍ശിക്കാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളില്‍ 27-ാം സ്ഥാനത്താണ് ദോഹ. മിഡില്‍ ഈസ്റ്റിലും അറബ് ലോകത്തും ദുബൈ മാത്രമാണ് ദോഹയുടെ മുന്നില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്.