
മിതമായ നിരക്കില്‍ വിമാനമാര്‍ഗം ഉംറ പാക്കേജുകളുമായി ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ്
അമാനുല്ല വടക്കാങ്ങര
ദോഹ. മിതമായ നിരക്കില്‍ വിമാനമാര്‍ഗം ഉംറ പാക്കേജുകളുമായി ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് .ഫ്ളൈ നാസുമായി സഹകരിച്ചാണ് ഉംറ പാക്കേജുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ജനുവരി 18 മുതല്‍ എല്ലാ ബുധനാഴ്ചകളിലും ദോഹയില്‍ നിന്നും പുറപ്പെട്ട് ഞായറാഴ്ചകളില്‍ തിരിച്ചെത്തുന്ന പാക്കേജിന് 2600 റിയാല്‍ മുതലാണ് നിരക്കുകളെന്ന് ഫ്ളൈ നാസ് സെയില്‍സ് മാനേജര്‍ മുഹമ്മദലി ആനക്കയം പറഞ്ഞു.
ഫ്ളൈ നാസില്‍ ദോഹ- ജിദ്ദ – ദോഹ ടിക്കറ്റ് , 3 ദിവസം മക്കയിലും ഒരു ദിവസം മദീനയിലും ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസം, എയര്‍പോര്‍ട് ട്രാന്‍സ്ഫര്‍സ്, ജിദ്ദ – മദീന, മദീന – മക്ക ട്രെയിന്‍ ടിക്കറ്റുകള്‍, ട്രെയിന്‍ സ്റ്റേഷന് ട്രാന്‍സ്ഫറുകള്‍ എന്നിവയാണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 30356919, 50828219, 77738447 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.