ഇസ്ലാമിക ലോകത്തെ സാംസ്‌കാരിക തലസ്ഥാനമായി ദോഹ ആഘോഷത്തിനുള്ള വെബ്‌സൈറ്റ് ആരംഭിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇസ്ലാമിക ലോകത്തെ സാംസ്‌കാരിക തലസ്ഥാനമായി ദോഹ, ആഘോഷത്തിനായി ആധുനികവും നൂതനവുമായ രൂപകല്‍പ്പനകളോടെ വെബ് സൈറ്റ് ആരംഭിച്ച് സാംസ്‌കാരിക, കായിക മന്ത്രാലയം
2021 മാര്‍ച്ച് 8 ന് ആരംഭിച്ച് ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് മന്ത്രാലയം ആസൂത്രണം ചെയ്യുന്നത്. സാംസ്‌കാരിക, കായിക മന്ത്രാലയം ഇസ്ലാമിക് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ എഡ്യൂക്കേഷന്‍, സയന്‍സ് ആന്റ് കള്‍ച്ചര്‍, ഖത്തര്‍ ദേശീയ വിദ്യാഭ്യാസ സമിതി തുടങ്ങിയവയുമായി സഹകരിച്ച് പരസ്പരബന്ധിതമായ ലോകത്ത് ശാസ്ത്രത്തെയും മാനുഷിക മൂല്യങ്ങളേയും അടിസ്ഥാനമാക്കി ഇസ്ലാമിക സാംസ്‌കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കാനും ഇസ് ലാമിക നാഗരികതയെ സമ്പന്നമാക്കുന്ന പരിഷ്‌കൃത മൂല്യങ്ങളായി സര്‍ഗ്ഗാത്മകതയും പുതുമയും വളര്‍ത്താനുമാണ് ശ്രമിക്കുന്നത്. https://www.dcciw.qa/ എന്ന വെബ്‌സൈറ്റില്‍ ആഘോഷപരിപാടിയയുടെ വിശദാംശങ്ങള്‍ ലഭ്യമാണ്.