Breaking News
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ അഭിമാനമായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 19ാമത് വാര്‍ഷിക ഗ്ലോബല്‍ ട്രാവലര്‍ ടെസ്റ്റ്ഡ് റീഡര്‍ സര്‍വേ അവാര്ഡുകളിളാണ് ‘ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട്’ ആയി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ച്ചയായ ആറാം വര്‍ഷവും ‘മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട്’ എന്ന ബഹുമതിയും ഈ വിമാനത്താവളത്തിന് ലഭിച്ചു.