Archived Articles
കാലാവസ്ഥാ വ്യതിയാനവും മനുഷ്യാവകാശങ്ങളും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം ഫെബ്രുവരി 21-22 തീയതികളില്‍ ദോഹയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കാലാവസ്ഥാ വ്യതിയാനവും മനുഷ്യാവകാശങ്ങളും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം ഫെബ്രുവരി 21-22 തീയതികളില്‍ ദോഹയില്‍ നടക്കും. മിഡില്‍ ഈസ്റ്റിലും ഗള്‍ഫ് മേഖലയിലും കാലാവസ്ഥാ വ്യതിയാനം ഒരു വലിയ പ്രശ്നമാണ്, കാലാവസ്ഥാ വ്യതിയാനവും മനുഷ്യാവകാശങ്ങളും സംബന്ധിച്ച വരാനിരിക്കുന്ന അന്താരാഷ്ട്ര സമ്മേളനം മാറുന്ന പരിസ്ഥിതിയെ ലഘൂകരിക്കാനും പൊരുത്തപ്പെടുത്താനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനും നയരൂപകര്‍ത്താക്കള്‍ക്ക് ശുപാര്‍ശകള്‍ നല്‍കുമെന്നും ദേശീയ മനുഷ്യാവകാശ സമിതി ഡെപ്യൂട്ടി ചെയര്മാന് ഡോ. മുഹമ്മദ് ബിന്‍ സെയ്ഫ് അല്‍ കുവാരി പറഞ്ഞു.