Breaking NewsUncategorized
എന്റിച്ചിംഗ് ഫിഷറീസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: 10,000-ലധികം യെല്ലോഫിന്‍ ബ്രീം മത്സ്യങ്ങളെയും ഗ്രൂപ്പര്‍ മത്സ്യങ്ങളെയും ഖത്തറി കടല്‍ ജലത്തിലേക്ക് തുറന്നുവിട്ടുകൊണ്ട് എന്റിച്ചിംഗ് ഫിഷറീസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
ഖത്തര്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ (പൈലറ്റ്) സാലം ബിന്‍ ഹമദ് ബിന്‍ അഖീല്‍ അല്‍-നബിത്തിന്റെ രക്ഷാകര്‍തൃത്വത്തിലും ഖത്തര്‍ സായുധ സേനയുടെ പരിസ്ഥിതി ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് യൂസുഫ് അല്‍-ജൈദയുടെ സാന്നിധ്യത്തിലുമാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
എന്റിച്ചിംഗ് ഫിഷറീസ് ഡയറക്ടറേറ്റിലെ അക്വാട്ടിക് ബീയിംഗ്സ് സെന്റര്‍ പ്രതിനിധീകരിക്കുന്ന മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹകരണത്തോടെയായിരുന്നു ഈ സംരംഭം.