
Breaking News
റമദാനിനായി രണ്ടായിരത്തിലധികം പള്ളികള്‍ സജ്ജമാക്കി ഔഖാഫ് മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: വിശുദ്ധ റമദാന്‍ മാസത്തില്‍ വിശ്വാസികളെ സ്വീകരിക്കുന്നതിനായി രാജ്യത്തുടനീളം രണ്ടായിരത്തിലധികം പള്ളികള്‍ സജ്ജമാക്കി ഔഖാഫ് മന്ത്രാലയം.
കൂടാതെ, രാജ്യത്തുടനീളമുള്ള 120 ഓളം പള്ളികളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നോമ്പുകാര്‍ക്ക് ഇഫ്താര്‍ ഭക്ഷണം, ആവശ്യക്കാര്‍ക്ക് ഭക്ഷണ ക്കൊട്ട, മതപ്രഭാഷണങ്ങള്‍, എല്ലാ പ്രായക്കാര്‍ക്കും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആയിരക്കണക്കിന് പരിപാടികളാണ് റമദാനിനോടനുബന്ധിച്ച് മന്ത്രാലയം തയ്യാറാക്കിയിട്ടുള്ളത്.