Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഒഐസിസി ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ കമ്മിറ്റി അഹ് ലന്‍ യാ റമദാന്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ദോഹ. മത സൗഹാര്‍ദ്ദവും മാനവികതയും ഊട്ടി ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒഐസിസി ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ല ഇഫ്താര്‍ മീറ്റും കുടുംബ സംഗമവും സംഘടിപ്പിച്ചു. പ്രസിഡന്റ് ഷഹീന്‍ മജീദിന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജോണ്‍ സ്വാഗതവും ഒഐസിസി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് നിയാസ് ചെരിപ്പത്തു ആശംസയും നേര്‍ന്നുകൊണ്ട് സംസാരിച്ചു.
മിഡ്മാക് റൗണ്ട് എബൗട്ടിന് സമീപമുള്ള ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ റമദാന്‍ വൃതാനുഷ്ഠാന കാലത്തെ ജീവിതശൈലി രോഗങ്ങളെക്കുറിച്ചും അത് നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഖത്തര്‍ റെഡ്ക്രെസന്റ് ഫാമിലി മെഡിസിന്‍ അസ്സോസിയേറ്റ് ഡോക്ടര്‍ നൗജാസ് കട്ടില്‍ ക്ലാസെടുത്തു. ഒഐസിസി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി സക്രെട്ടറി ഷംസുദ്ധീന്‍ ഇസ്മായിലും എക്‌സിക്യൂട്ടീവ് ജോയ് പോളും സംഗമത്തിന് നേതൃത്വം വഹിച്ചു. എറണാകുളം ജില്ലാ കമ്മിറ്റി വൈസ് പ്രെസിഡന്റുമാരായ റഷീദ് വാഴക്കാല ,മുജീബ് മാഞ്ഞാലി, സെക്രെട്ടറിമാരായ സഹീദ്, മൊയ്ദീന്‍, നവാസ്, സഹല്‍, ഷെബി, റാഫി യൂത്ത് വിങ് അംഗങ്ങളായ ഷനീര്‍, ആന്‍സണ്‍, സാഹിര്‍, സല്‍മാന്‍ എന്നിവര്‍ ഇഫ്താര്‍ വിരുന്നുകള്‍ക്ക് നേതൃത്വം നല്‍കി . സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു .ഒഐസിസി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും എല്ലാ ജില്ലാ ഭാരവാഹികളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു . ഇഫ്താര്‍ വിരുന്നിന് എത്തിചേര്‍ന്ന മുഴുവന്‍ ആളുകള്‍ക്കും ജില്ലാ ട്രഷറര്‍ മുഹമ്മദ് ഹമീദ് നന്ദി പറഞ്ഞു.

Related Articles

Back to top button