അല്‍-ഉല പ്രസ്താവന നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ചര്‍ച്ച ചെയ്ത് ഖത്തറും യുഎഇയും
അമാനുല്ല വടക്കാങ്ങര
ദോഹ. 2021 ല്‍ സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ഗള്‍ഫ് ഉച്ചകോടി പുറപ്പെടുവിച്ച ‘അല്‍-ഉല പ്രസ്താവന’ യുടെ തുടര്‍നടപടികള്‍ക്കായി ഖത്തറില്‍ നിന്നും യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ നിന്നുമുള്ള ഔദ്യോഗിക പ്രതിനിധി സംഘം ബുധനാഴ്ച അബുദാബിയില്‍ നാലാമത്തെ യോഗം ചേര്‍ന്നു.
ഖത്തര്‍ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ അഹമ്മദ് ബിന്‍ ഹസന്‍ അല്‍ ഹമ്മാദിയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രതിനിധി സംഘത്തെ അലി ബിന്‍ സയീദ് മതാര്‍ അല്‍ നെയാദിയും നയിച്ചു.
കൂടിക്കാഴ്ചയില്‍, ‘അല്‍-ഉല പ്രസ്താവന’ നടപ്പിലാക്കുന്നതിനുള്ള സംയുക്ത സംവിധാനങ്ങളും നടപടിക്രമങ്ങളും ചര്‍ച്ച ചെയ്തു, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏകീകരിക്കേണ്ടതിന്റെയും അവയ്ക്കിടയില്‍ പൊതുവായ താല്‍പ്പര്യങ്ങള്‍ കൈവരിക്കുന്നതിന് സംയുക്ത പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു.