Breaking NewsUncategorized
ഖത്തറില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ മികച്ച വളര്‍ച്ച
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ മികച്ച വളര്‍ച്ച കൈവരിക്കുന്നു. ഖത്തറിന്റെ ഇ-കൊമേഴ്സ് വിപണി 2023-ല്‍ സുസ്ഥിരമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പ്രധാന നട്ടെല്ലായി തുടരുന്നു.
ദിവസേന ഷോപ്പിംഗ് നടത്തുന്ന പല ഉപഭോക്താക്കളും സംരംഭകരും ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നതിന്റെ സൗകര്യമാണ് ഈ മേഖലയുടെ വളര്‍ച്ചക്ക് കാരണമായി പറയുന്നത്.