Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പെരുന്നാള്‍ നിലാവ് ദുബൈയില്‍ പ്രകാശനം ചെയ്തു

ദോഹ .ആഘോഷങ്ങളെ സ്‌നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരാന്‍ പ്രയോജനപ്പെടുത്താനാഹ്വാനം ചെയ്ത് ഖത്തര്‍ സ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് ദുബൈയില്‍ പ്രകാശനം ചെയ്തു. ദുബൈ ഗ്രാന്‍ഡ് സെന്‍ട്രല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അധ്യാപികയും ഗ്രന്ഥകാരിയുമായ ജാസ്മിന്‍ സമീറിന് ആദ്യ പ്രതി നല്‍കി പേര്‍സണല്‍ ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റ് ഫര്‍ഹാന്‍ അഖ്തറാണ് പ്രകാശനകര്‍മം നിര്‍വഹിച്ചത്.

ബെന്‍ഞ്ച് മാര്‍ക് മീഡിയ ബിസിനസ് ഡവലപ്‌മെന്റ് ഡയറക്ടര്‍ സുചിത്ര സിമന്‍സ്, കെ.എം.സി.സി. നേതാവ് അബ്ദുല്‍ മുനീര്‍ തയ്യില്‍ മങ്കട എന്നിവര്‍ സംബന്ധിച്ചു.
സങ്കുചിതമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും വികലമായ മതസങ്കല്‍പവും സാമൂഹ്യ സൗഹാര്‍ദ്ധവും ഐക്യവും ചോദ്യം ചെയ്യുന്ന സമകാലിക സമൂഹത്തില്‍ ആഘോഷങ്ങളെ സ്‌നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരാന്‍ പ്രയോജനപ്പെടുത്താനാഹ്വാനം ചെയ്താണ് മീഡിയ പ്ളസിന്റെ പെരുന്നാള്‍ നിലാവ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകാശനം ചെയ്യുന്നതെന്ന് മീഡിയ പ്‌ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു.

ഏക മാനവികതയും സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന ആഘോഷങ്ങള്‍ സ്‌നേഹ സൗഹൃദങ്ങള്‍ക്ക് കരുത്ത് പകരുകയും മനുഷ്യരെ കൂടുതല്‍ അടുപ്പിക്കുമെന്നും ചടങ്ങ് അടിവരയിട്ടു. മത ജാതി രാഷ്ട്രീയ ചിന്തകള്‍ക്കതീതമായ മാനവ സൗഹൃദമാണ് കാലഘട്ടത്തിന്റെ ആവശ്യം. സ്‌നേഹ സാഹോദര്യങ്ങളും സൗഹൃദവും വളര്‍ത്താന്‍ പെരുന്നാളാഘോഷം പ്രയോജനപ്പെടുത്തണമെന്നാണ് പെരുന്നാള്‍ നിലാവ് ഉയര്‍ത്തിപ്പിടിക്കുന്നത്.

Related Articles

Back to top button