Uncategorized

എസ്. ശശിധരന്‍ നായര്‍ അന്തരിച്ചു

ദോഹ : മണ്ണാര്‍ക്കാട് ചെറുംകുളം ഭദ്രകാളി ക്ഷേത്രത്തിന് സമീപത്തുള്ള പാലാട്ട് കളം വീട്ടില്‍ എസ്. ശശിധരന്‍ നായര്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. 61 വയസ്സായിരുന്നു. മന്നായി കോര്‍പറേഷന്‍ ജീവനക്കാരനായിരുന്ന ശശിധരന്‍ നായര്‍ കോവിഡ് വാക്‌സിന്‍ രണ്ട് ഡോസുമെടുത്ത് നാട്ടില്‍ പോകാനിരിക്കെയാണ് മരണം.
ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ സ്‌പെഷ്യല്‍ എജ്യൂക്കേഷണല്‍ ടെക്‌നീഷ്യയായ ഗീതയാണ് ഭാര്യ. രജത്, സിദ്ധാര്‍ത്ഥ് എന്നിവരാണ് മക്കള്‍.
മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശേഷം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ശ്രമത്തിലാണ്.

Related Articles

Back to top button
error: Content is protected !!