Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

താമസ സ്ഥലത്ത് ചൂതാട്ടം , പ്രതികള്‍ പിടിയില്‍


ദോഹ: ഖത്തറില്‍ താമസ സ്ഥലത്ത് ചൂതാട്ട കേന്ദ്രം നടത്തിയയാളെയും പണം വെച്ച് ചൂത് കളിക്കാനെത്തിയവരേയും സി.ഐ.ഡി പിടികൂടി. അല്‍ റയാന്‍, അല്‍ ഷമാല്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റുകള്‍ ഏകോപിച്ച് നടത്തിയ ശ്രമങ്ങളാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്.

ഇവരില്‍ നിന്നും 174,508 ഖത്തര്‍ റിയാലും 10,200 ഡോളറും മറ്റു കറന്‍സികളും പിടികൂടി. പിടിയിലായവര്‍ അറബ്, ഏഷ്യന്‍, യൂറോപ്യന്‍ വംശജരാണ്.

ചൂതാട്ട കേന്ദ്രത്തില്‍ നിന്നും പണവും ചൂതാട്ട സാമഗ്രികളും ലഹരി പാനീയങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളേയും കണ്ടുകെട്ടിയ വസ്തുക്കളും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

Related Articles

Back to top button