Uncategorized
അല്‍ സെയ്ലിയ മേഖലയിലെ റോഡ്, അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് അശ് ഗാല്‍
ദോഹ. അല്‍ സെയ്ലിയ മേഖലയിലെ റോഡ്, അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് പൊതുമരാമത്ത് അതോറിറ്റി (അശ് ഗാല്‍). അല്‍ സൈലിയ റോഡിനും സല്‍വ റോഡിനും ഇടയിലുള്ള ലിങ്കുകള്‍, ഹയര്‍ ഉമ്മുല്‍ ബെന്‍ഡെക് സ്ട്രീറ്റിന് ലംബമായി സൗത്ത് സൈലിയ റോഡ് എന്നിങ്ങനെ റോഡുകളുടെയും ശൃംഖലകളുടെയും സംയോജിത അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് രണ്ട് പ്രധാന തെരുവുകളുടെ വികസനം സാക്ഷാല്‍ക്കരിച്ചതായി അശ് ഗാല്‍ അറിയിച്ചു.