Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ അമീര്‍ ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് സന്ദര്‍ശിച്ചു

ദോഹ: ഫോര്‍മുല 1 , ഖത്തര്‍ ഗ്രാന്‍ഡ്പ്രി തുടങ്ങിയ സുപ്രധാനമായ മല്‍സരങ്ങള്‍ക്ക് വേദിയാകുന്ന ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി സന്ദര്‍ശിച്ചു. ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക, അന്തര്‍ദേശീയ മത്സരങ്ങള്‍, പ്രത്യേകിച്ച് വരാനിരിക്കുന്ന ഫോര്‍മുല 1 ന് ആതിഥേയത്വം വഹിക്കുന്നതിനായി സര്‍ക്യൂട്ടിന്റെ നവീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അമീര്‍ വിലയിരുത്തി. സര്‍ക്യൂട്ട് പര്യടനം നടത്തിയ അമീര്‍ പുതിയ കെട്ടിടങ്ങള്‍, സൗകര്യങ്ങള്‍, വിവിധ ലോജിസ്റ്റിക്കല്‍ സേവനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയെക്കുറിച്ചും ചോദിച്ചറിഞ്ഞു.

പര്യടന വേളയില്‍ ഉന്നതരായ മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും അമീറിനൊപ്പമുണ്ടായിരുന്നു.

Related Articles

Back to top button