Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം

ദോഹ: വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആദരവു നല്‍കി ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം. നന്നംമുക്ക് പഞ്ചായത്തിലെ നരണിപ്പുഴയില്‍ ഹന്നത്ത് എം, ഡോ. എംഎ ഷിഫാന തുടങ്ങിയവര്‍ക്കാണ് ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം പ്രസിഡണ്ട് നൗഫല്‍ പീസി കട്ടുപ്പാറ, സെക്രട്ടറി ഷഫീര്‍ നരണിപ്പുഴ തുടങ്ങിയവര്‍ ഉപഹാരം സമര്‍പ്പിച്ചത്.

നന്നംമുക്ക് മണ്ഡലം വൈ:പ്രസിഡണ്ട് അലിമോന്‍ നരണിപ്പുഴ, ഒഐസിസി ഇന്‍കാസ് ജില്ലാ ട്രഷറര്‍ ഇര്‍ഫാന്‍ പകര, വൈസ് പ്രസിഡണ്ട് അനീസ് കെടി വളപുരം, ആഷിക് അയിരൂര്‍, മുഹമ്മദലി കുറ്റിപ്പുറം, യൂത്ത് കോണ്‍ഗ്രസ് പൊന്നാനി നിയോജക മണ്ഡലം സെക്രട്ടറി ഫാരിസ് നരണിപ്പുഴ, സിഎം ബഷീര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button