Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അര്‍ജന്റീന ഫാന്‍സ് ഖത്തര്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു


ദോഹ.അര്‍ജന്റീന ഫാന്‍സ് ഖത്തര്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. അല്‍-സഫാ മെഡിക്കല്‍ പോളിക്ലിനിക്,ഖത്തര്‍ ഇന്റര്‍നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്റര്‍ എന്നിവരുമായി ചേര്‍ന്ന് വെള്ളിയാഴ്ച ഉച്ചക്ക് 2മണിമുതല്‍ വൈകിട്ട് 6 മണിവരെ ഖത്തര്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ 100 കണക്കിന് ആളുകള്‍ രക്തദാനം നിര്‍വ്വഹിച്ചു. രക്തദാനത്തിന് പുറമെ ഫ്രീ മെഡിക്കല്‍ ചെക്കപ്പ്,ഫ്രീ മെഡിക്കല്‍ വൗച്ചര്‍ വിതരണം, അല്‍-സഫാ മെഡിക്കല്‍ പോളിക്ലിനിക്കും അര്‍ജന്റീന ഫാന്‍സ് ഖത്തറും ചേര്‍ന്ന് നടപ്പിലാക്കുന്ന പ്രിവിലേജ് കാര്‍ഡ് വിതരണം എന്നിവയും നടന്നു.

ഖത്തര്‍ ബ്ലഡ് ബാങ്കിലെ ആവശ്യകത മുന്നില്‍കണ്ട് രണ്ടാം തവണയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വേള്‍ഡ് കപ്പിന് മുന്നോടിയായി മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.

ക്യാമ്പില്‍ ഐസിസി, ഐസിബിഎഫ്, ഐഎസ്.സി പ്രതിനിധികളും സന്നിഹിതരായിരുന്നു.

Related Articles

Back to top button