മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന് ഖത്തര്‍ (കെ പി എ ക്യു) റിയാദ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്നുകൊണ്ട് അംഗങ്ങള്‍ക്ക് ജീവിത ശൈലി രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ നിര്‍വഹിച്ചു. ചടങ്ങില്‍ കെ പി എ ക്യു പ്രസിഡന്റ് അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു. കെ പി എ ക്യു ഭാരവാഹികളായ ഭരതാനന്ദ്, ഷമീര്‍, അബ്ദുല്‍ഗഫൂര്‍, അബ്ദുല്‍സലാം എന്നിവര്‍ സംസാരിച്ചു. ക്യാംപില്‍ പങ്കെടുത്തവര്‍ക്കായി റിയാദ മെഡിക്കല്‍ സെന്റര്‍ പ്രത്യേക ഡിസ്കൗണ്ട് പ്രിവിലേജ് കാര്‍ഡ് നല്കി. കാര്‍ഡിന്റെ പ്രകാശനം റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ നിര്‍വഹിച്ചു. ‘ആരോഗ്യവും ജീവിത ശൈലി രോഗങ്ങളും’ എന്ന വിഷയത്തില്‍ റിയാദ മെഡിക്കല്‍ സെന്റര്‍ ജനറല്‍ ഫിസിഷ്യന്‍ ഡോ. മുബീന കുനിയില്‍ സംസാരിച്ചു.
ക്യാംപിനോടനുബന്ധിച്ച് കെ പി എ ക്യു അംഗങ്ങള്‍ക്ക് രക്ത പരിശോധന, കാഴ്ച പരിശോധന, കൂടാതെ സ്പെഷ്യലിസ്റ്റ് ഡോക്ടേഴ്സിന്റെ സൗജന്യ കണ്‍സള്‍ട്ടേഷനും ഒരുക്കി.