ഖത്തര്‍ കെ എം സി സി വാടാനപ്പള്ളി പഞ്ചായത്ത് കണ്‍വെന്‍ഷന്‍
ദോഹ : ഖത്തര്‍ കെ എം സി സി വാടാനപ്പള്ളി പഞ്ചായത്ത് കണ്‍വെന്‍ഷന്‍ കെ എം സി സി സ്റ്റേറ്റ് കമ്മിറ്റി ട്രഷറര്‍ പി. എസ് ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സലീം നാലകത്ത് മുഖ്യ പ്രഭാഷണം നടത്തി. കെ. എ. അബ്ദുല്ല കളവൂര്‍ അധ്യക്ഷത വഹിച്ചു.തസ്ലീം ഖാലിദ് സ്വാഗതം പറഞ്ഞു.
ഹ്രസ്വ സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ ഖത്തര്‍ കെ എം സി സി യുടെ ആദ്യകാല നേതാവും നാട്ടിക നിയോജക മണ്ഡലം – തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി , സംസ്ഥാന കമ്മിറ്റിയുടെ കലാ സാഹിത്യവിഭാഗമായ സമീക്ഷയുടെ പ്രഥമ കണ്‍വീനര്‍ തുടങ്ങി മൂന്ന് പതിറ്റാണ്ടോളം പ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനിന്ന പി. എം. ഖാലിദിന് യോഗം സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.
തുടര്‍ന്ന് പുതിയ കമ്മിറ്റിഭാരവാഹികളായി എ. കെ. അബ്ദുല്‍ റസാഖ് പ്രസിഡന്റ്, പി. എ. മുഹമ്മദ് ശരീഫ് ജനറല്‍ സെക്രട്ടറി, കെ. എ. അബ്ദുല്ല കളവൂര്‍ ട്രഷറര്‍, വൈസ് പ്രസിഡന്റ് മാരായി ,
പി. എ. അഷ്റഫ്, പി. എ. അര്‍ഷാദ് , പി. കെ.നൗഫല്‍ കാസിം, പി. എസ്. സുലൈമാന്‍, സെക്രട്ടറി മാരായി ,താഹിര്‍ അഹമ്മദ്, ആഷിക് ഉമ്മര്‍ , സല്‍മാന്‍ ഖാലിദ് പി. കെ, മുഹമ്മദ് ആഷിഫ് ഹുസൈന്‍ എന്നിവരെ തെരഞ്ഞെടുത്തു.
റിട്ടേണിങ് ഓഫീസര്‍ മാരായ എം.സി ഹാശിം എളവള്ളി, മജീദ് കൈപ്പമംഗലം എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
തൃശൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ടി. നാസര്‍, മണലൂര്‍ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഹാഷിം, ജനറല്‍ സെക്രട്ടറി എ. എച്ച്. യൂനുസ് ഹനീഫ,ട്രഷറര്‍ എ. എസ്. നസീര്‍ , പി. എം. ഖാലിദ് വാടാനപ്പള്ളി, എ. വി. ബക്കര്‍ മജീദ് കൈപ്പമംഗലം തുടങ്ങിയവര്‍ പ്രസംഗിച്ചു.