Breaking NewsUncategorized

ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍ വില കൂടും


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍ വില കൂടും . ഖത്തര്‍ എനര്‍ജി ഇന്ന് പ്രഖ്യാപിച്ച 2023 നവംബര്‍ മാസത്തെ ഇന്ധന വിലയനുസരിച്ച് നാളെ മുതല്‍ പ്രീമിയം പെട്രോളിന് ലിറ്ററിന് 5 ദിര്‍ഹം വര്‍ദ്ധിച്ച് 1.95 റിയാലാകും. എന്നാല്‍ സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വില 2.10 റിയാലായി നിലനിര്‍ത്തും.

ഡീസല്‍ വിലയും മാറ്റമില്ലാതെ തുടരും. ലിറ്ററിന് 2.05 റിയാലാണ് ഡീസല്‍ വില.

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി, ഡീസല്‍, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വില സ്ഥിരമായി തുടരുന്നു. എന്നാല്‍ പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 1.90 നും 2 റിയാലിനും ഇടയിലാണ്.

Related Articles

Back to top button
error: Content is protected !!