മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഇന്ത്യന്‍ അംബാസഡറുമായി ഓണ്‍ലൈന്‍ മീറ്റിംഗ് സംഘടിപ്പിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ ഇന്ത്യന്‍ അംബാസഡറുമായി ഓണ്‍ലൈന്‍ മീറ്റിംഗ് സംഘടിപ്പിച്ചു. മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ച അംബാസഡര്‍ 75 റിപബ്ലിക് ഡേ സെലിബ്രേഷന്‍ ഗംഭീരമാക്കാന്‍ എല്ലാ അസോസിയേഷനുകളും ശ്രമിക്കണമെന്ന് നിര്‍ദ്ദേശിച്ചു. 1000 പ്രവാസികളെ ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് സ്‌കീമില്‍ ചേര്‍ത്തുന്നതിനായുള്ള മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ കംഫര്‍ട്ട് കാമ്പയിന്‍ മഹത്തരമാണെന്ന് അംബാസഡര്‍ പറഞ്ഞു. ഇന്ത്യന്‍ ജനതയെ ശക്തിപ്പെടുത്തൂന്നതിനായി പല പദ്ധതികളും ആവിഷ്‌കരിക്കുന്ന കാര്യം അദ്ദേഹം അറിയിച്ചു.
7 ലക്ഷതിനടുത്ത് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഖത്തറില്‍ എല്ലാവരും പരസ്പരം സഹകരിച്ചും സഹായിച്ചും ജീവിച്ചാല്‍ എല്ലാവരുടെയും ജീവിത നിലവാരം ഉന്നതിയിലെത്തുമെന്ന അംബാസഡറുടെ കാഴ്ചപ്പാട് ഉത്തമനായ മനുഷ്യസ്‌നേഹിയുടെതെന്ന് എമ്പക് പ്രസിഡന്റ് രാമന്‍ നായര്‍ പറഞ്ഞു.
ഹൈ ഇംപാക്ട് കമ്മ്യൂണിറ്റി ഡവലപ്മന്റ് പ്രോജക്ടിന് എല്ലാ സഹായങ്ങളും സഹകരണവും സംഘടന വാഗ്ദാനം ചെയ്തു.
നാട്ടിലെ ജനങ്ങളുടെ ടാലെന്റ്, സ്‌കില്‍ ഇവ പ്രയോജനപ്പെടുത്താനും വര്‍ദ്ധിപ്പിക്കുവാനും പ്രവാസി സമൂഹം തയ്യാറാകണമെന്ന് എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധനറാജ് മീറ്റിംഗില്‍ ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി സിഹാസ് ബാബു, ട്രഷറര്‍ അഹമ്മദ് മൂടാടി, ഉപദേശക സമിതി ചെയര്‍മാന്‍ അഷ്‌റഫ് വെല്‍കയര്‍, വൈസ് ചെയര്‍മാന്‍ കരീം ഒ.എ, പ്രസിഡന്റ് വി.പി ബഷീര്‍, ജോയിന്റ് സെക്രട്ടറി ഷാനാഹസ് എടൊടി, എന്നിവര്‍ പങ്കെടുത്തു.