Uncategorized
ഖിഫ് ഫുട്‌ബോള്‍ ടൂര്‍ണമമെന്റ് : ടി ജെ എസ് വി തൃശൂരും കെഎംസിസി മലപ്പുറവും മുന്നില്‍
സുബൈര്‍ പന്തീരങ്കാവ്
ദോഹ. ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം സംഘടിപ്പിക്കുന്ന പതിനാലാമത് അന്തര്‍ ജില്ല ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ടി ജെ എസ് വി തൃശൂരും കെഎംസിസി മലപ്പുറവും മുന്നില്‍. 9 പോയിന്റുകളുമായി ഗ്രൂപ്പ് എ യില്‍ നിന്നും കെഎംസിസി മലപ്പുറവും ഗ്രൂപ്പ് ബി യില്‍ നിന്നും ടി ജെ എസ് വി തൃശൂര്‍ മുന്നിലെത്തി. ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്ത് 4 പോയിന്റ് മായി കെഎംസിസി പാലക്കാടും മൂന്നാം സ്ഥാനത്ത് കെഎംസിസി കണ്ണൂരും നാലാം സ്ഥാനത്ത് വയനാടുമാണുള്ളത്.
ഗ്രൂപ്പ് ബി യില്‍ പിന്നില്‍ 6 പോയിന്റുമായി ഫ്രണ്ട്സ് ഓഫ് കോഴിക്കോട് രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് എറണാകുളവും നാലാം സ്ഥാനക്കാരായി ദിവാ കാസര്‍ഗോഡുമാണുള്ളത്.