Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സ്‌നേഹാദരവും മഹല്ല് സംഗമവും

ദോഹ : ഖത്തറിലേ ദീര്‍ഘകാലപ്രവാസിയും വില്ല്യാപ്പള്ളി നാസിറുല്‍ ഇസ് ലാം ജമാ അത്ത്(മലാറക്കല്‍)ഖത്തര്‍ കമ്മിറ്റിയുടെ പ്രസിഡണ്ട് പദവിയില്‍ കഴിഞ്ഞ നാല്‍പത് വര്‍ഷംസ്തുത്യര്‍ഹമായപ്രവര്‍ത്തനം കാഴ്ച്ച വെക്കുകയും ചെയ്ത പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജിയെ മഹല്ല് കമ്മിറ്റി ആദരിച്ചു.

പ്രസിഡണ്ട് സത്താര്‍ തുണ്ടിയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മഹല്ല് സംഗമം കെ എം സി സി നേതാവ് എസ് എ എം ബഷീര്‍ ഉല്‍ഘാടനം ചെയ്തു . പാണക്കാട് സാബിഖ് അലി ശിഹാബ് തങ്ങള്‍ കുഞ്ഞബ്ദുള്ള ഹാജിയെ ഷാള്‍ അണിയിച്ച് ആദരിച്ചു.

കെ ഐ സി പ്രസിഡണ്ട് അബൂബക്കര്‍ ഖാസിമി. ഇ കെ മുഹമ്മദ് ശരീഫ്,ടികെ കുഞ്ഞമാദ് തിരുവള്ളൂര്‍, നാസ്സര്‍ നീലിമ,അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി,പി വി എ നാസ്സര്‍,എം പി ഇല്ല്യാസ്, ഹാഷിം പി കെ, സല്‍മാന്‍ മുണ്ട്യാട്ട് ആശംസ പ്രസംഗം നടത്തി

നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റിലെ വിവിധ പദ്ധതികളേകുറിച്ച് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വിശദീകരിച്ചു, മഹല്ല് കമ്മിറ്റിയുടെ ഉപഹാരം എസ് എ എം ബഷീര്‍ കുഞ്ഞബ്ദുള്ളഹാജിക്ക് നല്‍കി.

സുഹൈല്‍ ഹുദവി ഖിറാ അത്ത് നടത്തി

സഖരിയ കെവി,അസീസ് കരണ്ടോത്ത്, റിയാസ് ആയാടത്തില്‍, ഷമീം മുംതസ്സ,ഫായിസ് അരോമ,ഷാനവാസ് സബാഹ്,റയീസ് നടുക്കണ്ടി,
സിറാജ് പിലാവുള്ളതില്‍,എന്നിവര്‍ നേതൃത്വം നല്‍കി.ഫൈസല്‍ അരോമ സ്വാഗതവും. ഷുഐബ് കുറ്റിയില്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button