Uncategorized

കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരായ അക്രമം ഇന്‍കാസ് ഖത്തര്‍ പ്രതിഷേധിച്ചു

ദോഹ.ജനാധിപത്യ രീതിയില്‍ പ്രതിഷേധ സമരം നടത്തിയ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ കിരാതമായ അക്രമം നടത്തുന്ന കേരള പോലീസ് നടപടിയില്‍ ഇന്‍കാസ് ഖത്തര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

അധികാരത്തിന്റെ മുഷ്ടി ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദ്മാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ അത് കേരളത്തില്‍ വിലപ്പോകില്ലെന്നും ഇന്‍കാസ് പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ പ്രസ്താവനയില്‍ പറഞ്ഞു.

കെ പി സി സി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉള്‍പ്പെടെയെള്ള കോണ്‍ഗ്രസ്സിന്റെ സമുന്നതരായ നേതാക്കള്‍ക്കെതിരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് അക്രമം അഴിച്ചു വിട്ടത്, കേരളത്തിന്റെ പൊതു സ്വത്ത് ഉപയോഗിച്ച് നവകേരള സദസ്സെന്ന പേരില്‍ രാഷ്ടീയ പ്രവര്‍ത്തനം നടത്തിയപ്പോള്‍ കേരള ജനത ആ യാത്രയെ തള്ളി കളയുകയായിരുന്നു. ഇതില്‍ വെപ്രാളം പൂണ്ട പിണറായി വിജയനും കൂട്ടാളികളും അക്രമത്തിലൂടെ ശ്രദ്ധ തിരിച്ചു വിടാനാണ് ശ്രമിക്കുന്നതെന്നും ഹൈദര്‍ ചുങ്കത്തറ പ്രസ്ഥാവനയില്‍ ചൂണ്ടിക്കാട്ടി

Related Articles

Back to top button
error: Content is protected !!