Uncategorized

പി ടി തോമസ്സ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ദോഹ. ഒ ഐ സി സി – ഇന്‍കാസ് , ഖത്തര്‍ ,എറണാകുളം ജില്ല കമ്മിറ്റി അന്തരിച്ച കോണ്‍ഗ്രസ്സ് നേതാവ് പി ടി തോമസ്സിന്റെ രണ്ടാം ചരമ വാര്‍ഷീക അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഒ ഐ സി സി ഗ്‌ളോബല്‍ കമ്മിറ്റിയംഗം ജോണ്‍ഗില്‍ബര്‍ട്ട് ഉല്‍ഘാടനം ചെയ്തു. ആദര്‍ശവും, പ്രത്യയശാസ്ത്രങ്ങളും, സത്യവും, മുറുകെ പിടിച്ച് പ്രവര്‍ത്തകരേയും, പ്രസ്ഥാനത്തേയും നെഞ്ചോട് ചേര്‍ത്ത് ജീവിതാവസാനം വരെ മൂല്യവത്തും, പൊതുജന ക്ഷേമകരവുമായ നിലപാടുകളില്‍ ഉറച്ച് നിന്ന് പ്രവര്‍ത്തനങ്ങളും, പോരാട്ടങ്ങളും നടത്തി പൊതു ജീവിതം നയിച്ച നേതാവായിരുന്നു, യശഃശരീരനായ പി ടി തോമസ്സ് എന്ന് ജോണ്‍ഗില്‍ബര്‍ട്ട് തന്റെ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. ഒ ഐ സി സി -ഇന്‍കാസ് എറണാകുളം ജില്ലാ പ്രസിഡണ്ട് ഷഹീന്‍ മജീദ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ടോണി ചമ്മിണി, പി ടി തോമസ്സിനെ അനുസ്മരിച്ചു കൊണ്ട് ലൈവ് ഓഡിയൊ പ്രഭാഷണം നടത്തി. പ്രൊഫണല്‍ കോണ്‍ഗ്രസ്സ് നേതാവായ ഡോ എസ് എസ് ലാല്‍ വീഡിയോ സന്ദേശത്തിലൂടെയും പി ടി തോമസ്സിനെ അനുസ്മരിച്ച് സംസാരിച്ചു. ഓ ഐ സി സി ഇന്‍കാസ്, സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ ഷംസുദ്ധീന്‍ ഇസ്മയില്‍, അജാത് എബ്രഹാം, ജൂട്ടസ്സ് പോള്‍, സലീം ഇടശ്ശേരി , ജോയ് പോള്‍, സിഹാസ് ബാബു, മുജീബ്, ടി. കെ.നൗഷാദ് ,ഗ്‌ളോബല്‍ കമ്മിറ്റി നേതാക്കളായ നാസര്‍ വടക്കേടത്ത്, നാസര്‍ കറുകപ്പാടം, ഇന്‍കാസ് യൂത്ത് വിംഗ് പ്രസിഡണ്ട് നദീം മാനര്‍, ജില്ലാകമ്മിറ്റി നേതാക്കളായ ബാബു കേച്ചേരി,ജോര്‍ജ്ജ് കുരുവിള, അഭിലാഷ്, തുടങ്ങിയവര്‍ പി ടി തോമസ്സിനെ അനുസ്മരിച്ച് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജോണ്‍ സ്വാഗതവും ട്രഷറര്‍ ഹമീദ് നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!