Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു. ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന റിപ്പോര്‍ട്ടര്‍ ടിവി ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ചടങ്ങിനിടെ മീഡിയ പ്ളസ് സി.ഇ.ഒയും ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഡയറക്ടറി സമ്മാനിച്ചത്. ചാനല്‍

പ്രസിഡണ്ട് അനില്‍ അയിരൂര്‍ ,എഡിറ്റോറിയല്‍ ബോഡംഗങ്ങളായ ഡോ.അരുണ്‍ കുമാര്‍, ഉണ്ണി ബാലകൃഷ്ണന്‍, സുജയ പാര്‍വതി, സ്മൃതി പരുത്തിക്കാട് ,മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍, ബിസിനസ് കണ്‍സല്‍ട്ടന്റ് സുബൈര്‍ പന്തീരങ്കാവ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button