ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന് : കെ സി അബ്ദുല്‍ റഹ്മാന് പ്രസിഡന്റ്, രഞ്ജിത്ത് രാജു ജനറല്‍ സെക്രട്ടറി
![](https://internationalmalayaly.com/wp-content/uploads/2024/01/qia.jpg)
ദോഹ: ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന് (ഖിയ) ജനറല്‍ ബോഡി യോഗം 2023-2025 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. യോഗത്തില്‍ കെ സി അബ്ദുല്‍ റഹ്മാനെ പ്രസിഡന്റായും രഞ്ജിത്ത് രാജുവിനെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അബ്ദുള്‍ റഹീം, ഹംസ യൂസഫ് എന്നിവരെ നിയമിച്ചു. മുഹമ്മദ് ഹെല്‍മി, ആഷിഫ് കെ ഹമീദ് എന്നിവരെ സെക്രട്ടറിമാരായും അബ്ദുള്‍ അസീം ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ഇ പി അബ്ദുള്‍ റഹ്മാന്, സഫീറു റഹ്മാന്, നിഹാദ് മുഹമ്മദ് അലി, അബ്ദുറഹിമാന് (അര്മാന്), മുഹമ്മദ് അസ്ലം ടി സി, റഫീഖ്, ഹംസ സഫര്‍, ശ്രീനിവാസ് മേനോന്, മര്‍സൂഖ്, അബ്ദുള്‍ഗഫൂര്‍ എന്നിവരെ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.
ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് മൂല്യവത്തായ സേവനങ്ങള്‍ നല്കുന്നതില് കൂട്ടായ്മയുടെ പങ്ക് വര്‍ദ്ധിപ്പിക്കാന്‍ ഒരുമിച്ച് ലക്ഷ്യമിടുന്നതായി പ്രസിഡന്റ് കെ സി അബ്ദുല്‍ റഹ്മാന് പ്രസ്താവിച്ചു.
ഖത്തറിലെ വിവിധ കായിക മത്സരങ്ങളെ പിന്തുണയ്ക്കുന്നതിനും സമൂഹത്തില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഖിയ പ്രതിജ്ഞാബദ്ധരാണെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറി രഞ്ജിത്ത് രാജു കൂട്ടിച്ചേര്‍ത്തു.
2013 മുതല്‍ ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സുപ്രധാന സംഘടനയാണ് ഖിയ. ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് വേണ്ടി നിരവധി കായിക മത്സരങ്ങളാണ് ഖിയ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്.