എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്ക് രണ്ടാമതും തോല്‍വി
ദോഹ: എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്ക് രണ്ടാമതും തോല്‍വി . ഇന്നലെ വൈകുന്നേരം അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ നിറഞ്ഞ ഇന്ത്യന്‍ ആരാധകരെ നിരാശരാക്കിയാണ് ഇന്ത്യ ഉസ്ബെക്കിസ്ഥാനോട് പരാജയപ്പെട്ടത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഉസ്ബെക്കിസ്ഥാന് ഇന്ത്യന്‍ സ്വപ്നങ്ങള്‍ തകര്‍ത്തത്.
ഒരപ പക്ഷേ ഏറ്റവുമധികം ഗ്രൗണ്ട് സപ്പോര്‍ട്ട് ലഭിച്ച ടീമായിരുന്നു ഇന്ത്യയുടേത്. ഗാലറിയില്‍ നിറഞ്ഞ ഇന്ത്യന്‍ ആവേശം പക്ഷേ ഗോളാക്കാന്‍ കഴിഞ്ഞില്ല. ഒരിക്കല്‍ പോലും എതിരാളികളുടെ ഗോള്‍ വല കുലുക്കാനാവാതെയാണ് ഇന്ത്യ പുറത്തായത്.
കളിയുടെ ആദ്യന്തം നിറഞ്ഞുകളിച്ച ഉസ്ബെക്കിസ്ഥാന് മത്സരം ആരംഭിച്ച് 4-ാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി ഇന്ത്യയെ ഞെട്ടിച്ചു. അബോസ്ബെക്ക് ഫൈസുല്ലേവ് ആണ് ആദ്യ ഗോള്‍ നേടിയത്. 18-ാം മിനിറ്റില്‍ ഇഗോര്‍ സെര്‍ഗീവും 49-ാമത് മിനിറ്റില്‍ എസ്. നസ്രുല്ലേവും ഓരോ ഗോളുകള്‍ കൂടി നേടി ഉസ്ബെക്കിസ്ഥാന്റെ വിജയം ഉറപ്പിച്ചു .
ഓസ്ട്രേലിയക്കെതിരായ ആദ്യ മാച്ചിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.