കെ.എം.സി.സി ഹെല്‍ത്ത് വിംഗ് ഉദ്ഘാടനം ചെയ്തു

ദോഹ. കെ.എം.സി.സി ഹെല്‍ത്ത് വിംഗ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ‘മി ഡിസൈന്‍’ എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട ലോഞ്ചിംഗ് സെഷനില്‍ ഹമദ് ജനറല്‍ ആശുപത്രി നേഫ്രോളജി സീനിയര്‍ കണ്‍സള്‍ട്ടന്റും ഡെപ്യൂട്ടി ചീഫുമായ ഡോ. മുഹമ്മദ് അല്‍ കഅബി, കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ പി.എസ്.എം. ഹുസൈന്, സെക്രട്ടറി ഷംസുദ്ധീന് വാണിമേല്‍, ഡോ. മോഹന്‍ തോമസ്, അഷ്റഫ് വെല്‍കെയര്‍, പാനൂര്‍ മുനിസിപ്പല്‍ ചെയര്മാന് നാസര്‍ മാസ്റ്റര്‍ തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങള്‍ സംസാരിച്ചു.
ഉപദേശക സമിതി ആക്ടിംഗ് ചെയര്മാന് എസ്.എ.എം. ബഷീര്‍, വൈസ് ചെയര്മാന്മാരായ പി.വി. മുഹമ്മദ് മൗലവി, സി.വി. ഖാലിദ്, ഐ.ഡി.സി. പ്രസിഡന്റ് ഡോ. സൈബു, റാഹ ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍ അര്‍ഷാദ് അന്‍സാരി, അഷ്റഫ് സഫ വാട്ടര്‍, അബീര്‍ മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മിത്ലാജ്, ഫിസിയോ തെറാപ്പി അസോസിയേഷന് പ്രസിഡന്റ് ഷാഫി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഹെല്‍ത്ത് വിംഗ് ചെയര്മാന് ഡോ. ഷഫീക് താപ്പി, ജനറല്‍ കണ്‍വീനര്‍ ലുത്ത്ഫി കലമ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി