Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ക്യു. കെ. ഐ. സി : ഇനി ഇവര്‍ നയിക്കും

ദോഹ: ഖത്തര്‍ കേരള ഇസ് ലാഹി സെന്റര്‍ 2024- 25 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ കേന്ദ്ര കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു. പ്രസിഡന്റായി കെ.ടി. ഫൈസല്‍ സലഫിയും, ജന: സെക്രട്ടറിയായി മുജീബ് റഹ്‌മാന്‍ മിശ്കാത്തിയും , ട്രഷററായി മുഹമ്മദലി മൂടാടിയും തിരഞ്ഞെടുക്കപ്പെട്ടു. ഉമര്‍ സ്വലാഹി, ഖാലിദ് കടുപ്പാറ, അന്‍വര്‍ കടവത്തൂര്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും, സ്വലാഹുദ്ധീന്‍ സ്വലാഹി, ഷബീറലി അത്തോളി, അബ്ദുല്‍ ഹക്കീം പിലാത്തറ, സെലു അബൂബക്കര്‍, ശഹാന്‍ വി.കെ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

കേന്ദ്ര എക്‌സിക്യുട്ടീവില്‍ വിവിധ വകുപ്പ് കണ്‍വീനര്‍മാരായി ഫൈസല്‍ സലഫി എടത്തനാട്ടുകര , അബ്ദുല്‍ കഹാര്‍ ചെര്‍പ്പുളശ്ശേരി, അബ്ദുല്‍ വഹാബ് ഉളിയില്‍, ഹാഷിര്‍ മൂടാടി, ജൈസല്‍ കിനാലൂര്‍ , ഫെബില്‍ ചേലേമ്പ്ര, ഡോ.അബ്ദുല്ല , മുഹമ്മദ് എന്‍ ടി, ആഷിഖ് മങ്കട, ഇസ്മാഇല്‍ നന്തി, അനീസ് മാസ്റ്റര്‍ , അബ്ദുല്ലത്തീഫ് മയ്യില്‍ എന്നിവരെയും നിയമിച്ചു.

Related Articles

Back to top button