Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ജൗഹറലി തങ്കയത്തിലിന് സി.എസ്. ആര്‍ അവാര്‍ഡ് സമ്മാനിച്ചു

ദോഹ. സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളും ഉപഭോക്തൃ സൗഹൃദ നിലപാടുകളും പരിഗണിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മങ്കട യൂണിറ്റിന്റെ ഈ വര്‍ഷത്തെ
സി.എസ്. ആര്‍ അവാര്‍ഡ് വൈറ്റ് മാര്‍ട്ട് മങ്കട ജനറല്‍ മാനേജര്‍ ജൗഹറലി തങ്കയത്തിലിന് സമ്മാനിച്ചു. മങ്കട ഐ.എം.എസ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ എന്‍.എം.മെഹറലിയാണ് അവാര്‍ഡ് സമ്മാനിച്ചത്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മങ്കട യൂണിറ്റ് പ്രസിഡണ്ട് മുനീര്‍ ബാബു, സെക്രട്ടറി സക്കീര്‍ നോബിള്‍, ട്രഷറര്‍ വേണു ഗോപാല്‍, യൂത്ത് വിംഗ് പ്രസിഡണ്ട് ഫസല്‍ മദീന, സെക്രട്ടററി ബാഫിസ് ബാബു, ട്രഷറര്‍ ഷിഹാബ് സ്റ്റാര്‍, ഫൈസല്‍ സെന്‍ട്രല്‍ മെഡിക്കല്‍സ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി

Related Articles

Back to top button