Uncategorized

പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിന് ഇന്റര്‍നാഷണല്‍ ഐക്കണ്‍ അവാര്‍ഡ്

ദോഹ: മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാലന്റ് സോഷ്യല്‍ ഫൗണ്ടേഷന്റേയും ടാലന്റ് റിക്കാര്‍ഡ് ബുക്കിന്റെയും 2024 ലെ ഇന്റര്‍നാഷണല്‍ ഐക്കണ്‍ അവാര്‍ഡിന് എന്‍.ആര്‍. ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും പ്രവാസി ഭാരതി പത്രാധിപരുമായ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദിനെ തെരഞ്ഞെടുത്തു. ഫെബ്രുവരി രണ്ടാം വാരം ചെന്നൈയില്‍ നടക്കുന്ന ടാലന്റ് അന്തര്‍ ദേശീയ സമ്മേളനത്തില്‍ വച്ച് 22222 രൂപ സമ്മാനത്തുകയും ഫലകവും സര്‍ട്ടിഫിക്കറ്റും ടാലന്റ് റിക്കാര്‍ഡ് ബുക്കും അവാര്‍ഡായി സമര്‍പ്പിക്കും.

എഴുപത്തിമൂന്നു വയസ് പ്രായമുള്ള ഡോ. അഹമ്മദ് മൂന്നര പതിറ്റാണ്ടോളം പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി നടത്തിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍, പത്രപ്രവര്‍ത്തനം, സാമൂഹ്യക്ഷേമ രംഗങ്ങളിലെ കര്‍മോന്മുഖമായ സേവനങ്ങള്‍, നേതൃത്വപരമായ ഉന്നതി എന്നിവ പരിഗണിച്ചാണ് ടാലന്റ് റിക്കാര്‍ഡ് ബുക്കില്‍ ഇടം നല്‍കിയതെന്നും ഇന്റര്‍ നാഷണല്‍ ഐക്കണ്‍ അവാര്‍ഡിന് തെരഞ്ഞെടുത്തതെന്നും എഡിറ്റര്‍ രാജ് അഹമ്മദ് ബാഷിര്‍ സെയ്യദ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!