Uncategorized

ഭരണഘടനാ സംരക്ഷണം പൗരന്‍മാരുടെ ഉത്തരവാദിത്തം:യൂത്ത് ഫോറം


ദോഹ. ഭരണഘടനാ സംരക്ഷണം ഭരണകൂടത്തിന്റെ മാത്രമല്ല,പൗരന്‍മാരുടെ കൂടി ഉത്തരവാദിത്തമാണെന്ന് യൂത്ത് ഫോറം റിപ്പബ്ലിക് ദിന ചര്‍ച്ചാ സദസ്സ്. എഴുപത്തി അഞ്ചാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചര്‍ച്ചാ സദസ്സ് യൂത്ത് ഫോറം പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍ ഉദ്ഘാടനം ചെയ്തു.ഒരുവിധ പക്ഷപാതങ്ങളുമില്ലാതെ മുഴുവന്‍ ജനങ്ങളും ഇന്ത്യയിലെ ഭരണ സംവിധാനങ്ങള്‍ക്ക് ഒരുപോലെയാവണം.ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് തന്നെ ‘ഇന്ത്യയിലെ ജനങ്ങളായ നാം’ എന്ന് പറഞ്ഞ് കൊണ്ടാണ്.ഭരണകൂടം ശക്തമാവുകയും ഭരണഘടന ദുര്‍ബലമാവുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫോറം ഹാളില്‍ വച്ച് നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ഹബീബ് റഹ്‌മാന്‍ മോഡറേറ്റര്‍ ആയിരുന്നു. പരിപാടിക്ക് അലി അജ്മല്‍, മുഹമ്മദ് റാഫിദ്, തൗഫീഖ് എം.എസ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!