Uncategorized
അഗ്രിടെകിലെ ഇന്ത്യന്‍ സാന്നിധ്യം ശ്രദ്ധേയമായി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന എട്ടാമത് അഗ്രിടെകിലെ ഇന്ത്യന്‍ സാന്നിധ്യം ശ്രദ്ധേയമായി. ഇന്ത്യന്‍ എംബസിയും ഐബിപിസിയും ചേര്‍ന്നൊരുക്കിയ ഇന്ത്യ പവലിയന്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി, ട്രാന്‍സ്പോര്‍ട്ട് ആന്റ് കമ്മ്യൂണിക്കേഷന്‍, തൊഴില്‍ മന്ത്രിമാര്‍ സന്ദര്‍ശിക്കുകയും ഇന്ത്യന്‍ പങ്കാളിത്തത്തെ അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യന്‍ കമ്പനികളും ബിസിനസ്സ് സ്ഥാപനങ്ങളായ ലുലു ഗ്രൂപ്പ്, ഗ്രീന്‍ഫീല്‍ഡ്സ് (അഗ്രികള്‍ച്ചര്‍ അല്‍ വാഹബ് മാലിന്യ നിര്‍മാര്‍ജനം) എന്നിവയും എക്സിബിഷനില്‍ പങ്കെടുക്കുന്നു.
ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 നെ ഇന്ത്യ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും, ഖത്തറിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ വിശ്വസനീയമായ പങ്കാളിയായി തുടരുന്നുവെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.