Breaking News
ഡിസംബറില്‍ ഖത്തറിലെത്തിയ സന്ദര്‍ശകരില്‍ 33 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ. മുന്‍ മാസത്തെ അപേക്ഷിച്ച് ഡിസംബറില്‍ ഖത്തറിലെത്തിയ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായതായും ഡിസംബറില്‍ ഖത്തറിലെത്തിയ സന്ദര്‍ശകരില്‍ 33 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായിരുന്നുവെന്നും പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 171035 പേരാണ് ഡിസംബറില്‍ ജിസിസി രാജ്യങ്ങളില്‍ നിന്നായി ദോഹയിലെത്തിയത്. ഖത്തറില്‍ നടക്കുന്ന എക്‌സ്‌പോ 2023, മറ്റു കലാ സാംസ്‌കാരിക പരിപാടികള്‍ മുതലായവ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കുവാന്‍ കാരണമായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.