Uncategorized
എ എഫ് സി ഏഷ്യന്‍ കപ്പ് സമയത്ത് 64 ലക്ഷത്തിലധികം പേര്‍ക്ക് യാത്ര സൗകര്യമൊരുക്കി ഖത്തര്‍ റെയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെയുള്ള എഎഫ്സി ഏഷ്യന്‍ കപ്പ് 2023ല്‍ ദോഹ മെട്രോയും ലുസൈല്‍ ട്രാമും ചേര്‍ന്ന് 64 ലക്ഷത്തിലധികം യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കിയതായി ഖത്തര്‍ റെയില്‍ അറിയിച്ചു.
”ഏഷ്യന്‍ കപ്പ് 2023 സമയത്ത്, ഞങ്ങളുടെ നെറ്റ്വര്‍ക്കുകള്‍ 6.46 ദശലക്ഷത്തിലധികം യാത്രക്കാരെ വഹിച്ചു, 6.22 ദശലക്ഷം യാത്രക്കാര്‍ ദോഹ മെട്രോയും 236,000 യാത്രക്കാരും ലുസൈല്‍ ട്രാം ഉപയോഗിച്ചു,” ഖത്തര്‍ റെയില്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.