Local News
അല്‍സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ. അല്‍സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് ലാല്‍ കെയര്‍സും ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ചാണ് ബ്ളഡ് ഡൊണേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
മുഴുവന്‍ രക്ത ദാതാക്കള്‍ക്കും അല്‍സുല്‍ത്താന്റെ സൗജന്യ ഡോക്ടര്‍ കണ്‍സള്‍ടേഷനും ലാബ്, ഡെന്റല്‍ സര്‍വീസസ് നിരക്കില്‍ ഇളവുകളും ലഭിക്കുന്ന പ്രിവിലേജ് കാര്‍ഡും വിതരണം ചെയ്തു, അല്‍സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍ സീ ഇ ഒ ഡോ അബ്ദുറഹ്മാന് കരിഞ്ചോല നേതൃത്വം നല്കി.
രക്ത ദാനം നിര്‍വഹിക്കാന്‍ എത്തിയവര്‍ക്ക് വേണ്ടി ജെനറല്‍ പ്രക്ടീഷനര്‍ ഡോ: അജീഷ് രാജ് റമദാന് വ്രത സമയങ്ങളില്‍ കൈക്കൊള്ളേണ്ട ആരോഗ്യ ശീലങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു