Local News
റമദാനില്‍ 30 റിയാലിന് ഒരാഴ്ച അണ്‍ലിമിറ്റഡ് റൈഡുകള്‍ അനുവദിക്കുന്ന വീക്ക് ലി പാസുമായി ഖത്തര്‍ റെയില്‍
ദോഹ. റമദാനില്‍ 30 റിയാലിന് ദോഹ മെട്രോയിലും ലുസൈല്‍ ട്രാമിലും ഒരാഴ്ച അണ്‍ലിമിറ്റഡ് റൈഡുകള്‍ അനുവദിക്കുന്ന വീക്ക് ലി പാസുമായി ഖത്തര്‍ റെയില്‍ രംഗത്ത്. ഇന്ന് മുതല്‍ രാജ്യത്തെ ഏത് മെട്രോ സ്റ്റേഷനിലുമുള്ള വെന്‍ഡിംഗ് മെഷീനുകളില്‍ നിന്നും യാത്രക്കാര്‍ക്ക് പാസെടുക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 11 വരെ പാസ് ലഭ്യമാകും .