മെട്രോ ലിങ്ക് റൂട്ടുകളില്‍ വെയിറ്റിംഗ് സമയം കുറച്ചു
ദോഹ: മെട്രോ ലിങ്ക് റൂട്ടുകളില്‍ വെയിറ്റിംഗ് സമയം കുറച്ച് ദോഹ മെട്രോയും ലുസൈല്‍ ട്രാമും രംഗത്ത്. എം 148, എം 152, എം 302, എം 303 എന്നീ മെട്രോ ലിങ്ക് റൂട്ടുകളിലാണ് കുറഞ്ഞ കാത്തിരിപ്പ് സമയം പ്രഖ്യാപിച്ചു.
ഖത്തര്‍ യൂണിവേഴ്‌സിറ്റി റെഡ് ലൈന്‍ മേഖലയില്‍ സേവനം നല്‍കുന്ന എം 148 ല്‍
ഞായര്‍ മുതല്‍ വ്യാഴം (06:0010:00, 14:0018:00) വരെ 9 മിനിറ്റായിരിക്കും കാത്തിരിപ്പ് സമയം. പത്ത് മണി മുതല്‍ ഉച്ചക്ക് 2 മണി വരെ 12 മിനിറ്റും വൈകുന്നേരം 6 മണി മുതല്‍ രാത്രി 9 മണി വരെ 15 മിനിറ്റുമായിരിക്കും കാത്തിരിപ്പ് സമയം. മറ്റ് സമയങ്ങളിലും വെള്ളി-ശനി ദിവസങ്ങളിലും കാത്തിരിപ്പ് സമയം 20 മിനിറ്റായിരിക്കും.
എം 152, എം 302, എം 303 എന്നിവ അബ്രാജ് ക്വാര്‍ട്ടിയര്‍ – ലെഗ്‌തൈഫിയ റെഡ് ലൈന്‍, ഫിരീജ് ബിന്‍ മഹ്‌മൂദ് – അല്‍ സദ്ദ് ഗോള്‍ഡ് ലൈന്‍, റൗദത്ത് അല്‍ ഖൈല്‍ – ബിന്‍ മഹ്‌മൂദ് ഗോള്‍ഡ് ലൈന്‍ എന്നീ മേഖലകളിലാണ് സര്‍വീസ് നടത്തുന്നത്.
ഈ റൂട്ടുകളില്‍ വെയിറ്റിംഗ് സമയം ഞായറാഴ്ച മുതല്‍ വ്യാഴം വരെ (06:0009:00, 15:0020:00)യും വെള്ളിയാഴ്ച (14:0022:00)വരെയും 9 മിനിറ്റും തിരക്കില്ലാത്ത സമയത്ത് 15 മിനിറ്റുമായിരിക്കും കാത്തിരിപ്പ് സമയം
ദോഹ മെട്രോ സ്റ്റേഷനുകളുടെ 2 മുതല്‍ 5 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഖത്തര്‍ റെയില്‍ ഉപഭോക്താക്കള്‍ക്ക് ആദ്യ, അവസാന മൈല്‍ കണക്റ്റിവിറ്റി നല്‍കുന്ന സൗജന്യ ഫീഡര്‍ ബസ് ശൃംഖലയാണ് മെട്രോ ലിങ്ക്