Uncategorized

യുണീഖ് നഴ്‌സസ് ദിനാഘോഷം വെള്ളിയാഴ്ച

ദോഹ. ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ കൂട്ടായ്മയായ യുണിഖ് – ഇന്റര്‍നാഷണല്‍ നഴ്‌സസ് ഡേ ആഘോഷം മെയ് 17 വെള്ളിയാഴ്ച, പോടാര്‍ പേള്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നു.

ഖത്തറിലെ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ ഉല്‍ഘാടനം നിര്‍വഹിക്കുന്ന പരിപാടിയില്‍, ഐ ബി പി സി പ്രസിഡന്റ് ജാഫര്‍ സാദിക്ക്,ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആക്ടിങ് ചീഫ് നഴ്‌സിംഗ് ഓഫീസര്‍ മറിയം നൂഹ് അല്‍ മുതവ, ഇന്ത്യന്‍ അപക്‌സ് ബോഡി പ്രസിഡന്റ്മാര്‍ , വിവിധ സംഘടനാ പ്രധിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

ചടങ്ങില്‍ അവാര്‍ഡ് ദാനവും, ഖത്തറിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ നഴ്‌സുമാരും, കുടുംബാങ്കങ്ങളും അവതരിപ്പിക്കുന്ന കലാ പരിപാടികളും,ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ക്കും, കുട്ടികള്‍ക്കുമായി സംഘടിപ്പിച്ച ഡ്രോയിങ്, കളറിങ് മത്സരങ്ങളുടെ സമ്മാന ദാനവും , സംഗീത നിശയും അരങ്ങേറും.

പരിപാടിയിലേക്ക് ഖത്തറിലെ മുഴുവന്‍ ഇന്ത്യന്‍ നഴ്‌സുമാരെയും കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി യുണിഖ് പ്രസിഡന്റ് ലുത്ഫി കലമ്പന്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!