Local News
കനിവ് റിലീഫിലേക്ക് സഹായധനം കൈമാറി
ദോഹ. ഖത്തര്‍ കെഎംസിസി തിരൂര്‍ മണ്ഡലത്തിന്റെ കീഴിലുള്ള നിര്‍ധനരായ രോഗികളെ സഹായിക്കാനുള്ള കനിവ് റിലീഫിലേക്കുള്ള സഹായധനം കനിവ് കമ്മറ്റിയുടെ ചെയര്‍മാന്‍ സൈതാലി സിവി ക്ക് തിരൂര്‍ മുനിസിപ്പല്‍ കമ്മറ്റി ഭാരവാഹികള്‍ കൈമാറി.
കെ.എം.സിസി സംസ്ഥാന കമ്മറ്റി അെൈഡ്വെസറി വൈസ് ചെയര്‍മാന്‍ ഖാലിദ് സി.വി, മണ്ഡലം പ്രസിഡന്റ് ഹമദ് മൂസാ, ട്രഷറര്‍ മുസ്തഫ കോളംബന്, കനിവ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ സധീര്‍ അലി തുടങ്ങി പ്രമുഖരും തിരൂര്‍ മണ്ഡലം, മുനിസിപ്പല്‍ നേതാക്കളും സന്നിഹിതരായിരുന്നു.