സഫാരിയുടെ ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കമായി

ദോഹ. ദോഹയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ സഫാരിയുടെ ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കമായി, മെയ് 14 നു അബു ഹമൂറിലെ സഫാരി മാളില്‍ നടന്ന ചടങ്ങില്‍
സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അല്‍ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബുബക്കര്‍ മടപാട്ട് , സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറല്‍ മാനേജറും,ഡയറക്ടറുമായ സൈനുല്‍ ആബിദിന്‍, മാനേജിങ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍, മറ്റു സഫാരി മാനേജ്മന്റ് പ്രതിനിധികളോടൊപ്പം ഇരുപതു വര്‍ഷമായി സഫാരിയില്‍ ജോലി ചെയ്യുന്ന സ്റ്റാഫുകളും ചേര്‍ന്ന് കേക്ക് മുറിച്ച് ഐ ആം ട്വന്റി പ്രൊമോഷന് തുടക്കം കുറിച്ചു.
ഇരുപതു വര്‍ഷമായി ഖത്തറില്‍ വെന്നിക്കൊടി പാറിച്ചുകൊണ്ടുള്ള സഫാരിയുടെ ജൈത്രയാത്രയുടെ തുടക്കം കുറിക്കുന്നത് തങ്ങളുടെ ആദ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ശാഖ 2005ല്‍ ഖത്തറിലെ സാല്‍വ്വ റോഡില്‍ ആരംഭിച്ചു കൊണ്ടാണ്, തുടര്‍ന്ന് 2010 ല്‍ അബു ഹമൂറില്‍ സഫാരി മാളും, 2019ല്‍ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ ഖോറിലും, 2022 നവംബറില്‍ അല്‍ വക്രയിലെ ബാര്‍വ്വ വില്ലേജിലും, ഡിസംബറില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും, 2024ല്‍ ബിര്‍കത്ത് അല്‍ അവാമറിലും പ്രവര്‍ത്തനം ആരംഭിച്ച സഫാരി ഇന്നും ജനമനസുകളില്‍ ചിരപ്രതിഷ്ഠ നേടി മുന്നേറുകയാണ്.
സഫാരിയുടെ ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്തൃ ഹൃദയം കവരുന്ന തരത്തില്‍ ഐ ആം ട്വന്റി എന്ന പേരില്‍ ഒരു വലിയ ഒരു പ്രൊമോഷന്‍ തന്നെ ഒരുക്കിയിട്ടുണ്ട്. രണ്ടര കിലോ റോസാന ഇന്ത്യന്‍ ബസുമതി റൈസ് വെറും ആറു റിയാല്‍ എഴുപത്തിയഞ്ചു ദിര്‍ഹംസ്, അഞ്ചു കിലോ അല്‍ ഓസ്റ പഞ്ചസാരയ്ക്ക് വെറും പതിമൂന്നു റിയാല്‍, സാല്‍വെ മസൂര്‍ ദാല്‍ വെറും അഞ്ചു റിയാല്‍, നൂറു ഗ്രാമിന്റെ ഇമ്പിരിയല്‍ സോപ്പ് ആറു പീസിന് വെറും നാല് റിയാല്‍ അമ്പതു ദിര്‍ഹംസ്, എട്ടു പീസിന്റെ ഹോംവേ നോണ്‍സ്റ്റിക് കുക്ക്വെയര്‍ സെറ്റ് വെറും അമ്പത്തിയൊമ്പതു റിയാല്‍ തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലതാണ്. ഐ ആം ട്വന്റി പ്രൊമോഷന്റെ ഓഫറുകള്‍ നിശ്ചിത ദിവസത്തേക്ക് മാത്രമായിരിക്കും ഉണ്ടായിരിക്കുക.
ഐ ആം ട്വന്റി പ്രൊമോഷനോടൊപ്പം തന്നെ നടക്കുന്ന മറ്റൊരു പ്രൊമോഷന്‍ ആണ് ബൈ വണ്‍ ഗെറ്റ് വണ്‍ പ്രൊമോഷന്‍. ഈ പ്രൊമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട കമ്പനികളുടെ തുണിത്തരങ്ങളും, പാദരക്ഷകളും, ലേഡീസ് ബാഗുകളും ഒന്ന് വാങ്ങുമ്പോള്‍ ഇനിയൊന്നു ഫ്രീ ആയി ലഭിക്കുന്ന തരത്തിലുള്ള പ്രൊമോഷനാണ്. സഫാരിയുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും പ്രതേകമായി ഒരുക്കിയിരിക്കുന്ന ഐ ആം ട്വന്റി ഡിസ്പ്ലേയുടെ മുന്നില്‍ നിന്നും ഇന്‍സ്റ്റാഗ്രാം ഫോട്ടോ കൊണ്‍ടെസ്റ്റ് നിബന്ധനകളനുസരിച് ഫോട്ടോ എടുക്കുകയോ, സെല്‍ഫി എടുക്കുകയോ ചെയ്ത് അത് പോസ്റ്റ് ചെയ്യുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് അയ്യായിരം റിയാലിന്റെ സഫാരി ഗിഫ്റ്റ് വൗച്ചര്‍ സ്വന്തമാക്കാനുള്ള അവസരവും സഫാരി ഒരുക്കിയിട്ടുണ്ട്. വിജയികളാകുന്ന പത്തുപേര്‍ക്കാണ് നറുക്കെടുപ്പിലൂടെ അഞ്ഞൂറ് റിയാലിന്റെ സഫാരി ഗിഫ്റ്റ് വൗച്ചര്‍ നേടാനാവുക.
കൂടാതെ സഫാരിയുടെ ഏത് ഔട്ട്‌ലെറ്റുകളില്‍ നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേഴ്‌സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ വഴി നറുകെടുപ്പിലൂടെ 25 ടൊയോട്ട റെയ്‌സ് കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി വിന്‍ 25 ടൊയോട്ട റെയ്‌സ് കാര്‍സ് മെഗാ പ്രൊമോഷന്‍ വഴി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഈ മെഗാ പ്രൊമോഷന്റെ മൂന്നാമത്തെ നറുക്കെടുപ്പ് ബര്‍വ്വ വില്ലേജില്‍ ഉള്ള സഫാരി ഹൈപ്പര്‍മാര്‍കെറ്റില്‍ വച്ചാണ് നടക്കുന്നത്. ആദ്യ അഞ്ചു നറുക്കെടുപ്പില്‍ നാല് വിജയികള്‍ക്കും അവസാന നറുകെടുപ്പില്‍ അഞ്ചു വിജയികള്‍ക്കുമാണ് ടൊയോട്ട റെയ്‌സ് കാര്‍ സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നത്