Uncategorized

കെ എസ് എല്‍ സീസണ്‍ മൂന്ന് സെപ്റ്റംബര്‍ അവസാന വാരം

ദോഹ. ഡിസ്ട്രിക്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ദിവ കാസര്‍കോട് സംഘടിപ്പിക്കുന്ന, ഖത്തറിലെ താരലേലേം വഴിയുള്ള ഫ്രാഞ്ചൈസി ഫുട്‌ബോള്‍ ടൂര്ണമെന്റായ കെ എസ് എല്‍ സീസണ്‍ മൂന്നു സെപ്റ്റംബര്‍ അവസാന വാരം ആസ്പയര്‍ ഗ്രൗണ്ടില്‍ നടക്കും.

ദോഹയില്‍ ചേര്‍ന്ന ദിവാ കെ എസ് എല്‍ വര്‍ക്കിംഗ് കമ്മിറ്റിയാണ് തീയതി പ്രഖ്യാപിച്ചത്. ഖത്തറിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയാണ് ദിവ കാസര്‍കോട്. വിപുലമായ ഓര്‍ഗനൈസിംഗ് കമ്മിറ്റിയെ തിരഞ്ഞെടുക്കാനും വിളിക്കാനും യോഗത്തില്‍ ധാരണായായി
പത്ത് ടീമുകളാവും കെ എസ് എല്‍ സീസണ്‍ 3 ഇല്‍ പങ്കെടുക്കുക, താല്‍പര്യമുള്ള ഫ്രാഞ്ചൈസികള്‍ ദിവ ഓര്‍ഗനൈസിംഗ് സെക്രട്ടറി റിസ്വാനുമായി ബന്ധപ്പെടണം. ഖത്തറില്‍ പ്രവാസികളായിട്ടുള്ള കാസര്‍കോട് ജില്ലക്കാരായ കളിക്കാര്‍ക്കാണ് ടൂര്‍ണമെന്റില്‍ കളിയ്ക്കാന്‍ അവസരമുള്ളത്, ഇനിയും പേര് രജിസ്റ്റര്‍ ചെയ്യാത്ത കളിക്കാര്‍ ദിവ കെ എസ് എല്‍ ഇന്‍സ്റ്റാഗ്രാം https://www.instagram.com/diwaksl/ പേജ് വഴി ബന്ധപ്പെടണം

യോഗത്തില്‍ ദിവ കാസര്‍കോട് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ് നിസ്താര്‍ പട്ടേല്‍ ഷാജീം കോട്ടച്ചേരി, റിസ്വാന്‍, ഉമര്‍, ആസാദ്, അഫ്‌സല്‍, മനസ്സ്, മുനൈസ്, ഷമീര്‍ അലി, സിയാദ് അലി ഹഫീസുല്ല കെ വി എന്നിവര്‍ സംസാരിച്ചു ജനറല്‍ സെക്രട്ടറി ഷംസീര്‍ കോട്ടിക്കുളം സ്വഗതം ആശംസിച്ചു

Related Articles

Back to top button
error: Content is protected !!