സലാം ചിക്കുന്നിന് യാത്രയയപ്പ്
ദോഹ. കഴിഞ്ഞ 36 വര്‍ഷം ഖത്തറിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളില്‍ സജീവ സാന്നിധ്യമായിരുന്ന സലാം ചിക്കുന്നിന് ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ യാത്രയയപ്പ് നല്‍കി.
ഇസ് ലാഹി സെന്ററിന്റെ മേല്‍നോട്ടത്തില്‍ നടക്കാറുള്ള മലയാളി സമ്മേളനം, വെളിച്ചം സംഗമം തുടങ്ങിയ ബൃഹത്തായ പരിപാടികളില്‍ പ്രധാനപ്പെട്ട വകുപ്പുകളില്‍ സലാമി ന്റെ നേതൃത്വപാഠവവും ഇസ് ലാഹി സെന്ററിന്റെ കഴിഞ്ഞ ടേമിലെ സെക്രട്ടറിയേറ്റ് മെമ്പര്‍ എന്നുള്ള നിലക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തനക്ഷമതയും എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി.
കെഎംസിസി മയ്യത്ത് പരിപാലന കമ്മിറ്റിയുടെ കണ്‍വീനര്‍ എന്നുള്ള നിലക്കും നന്മ ചീക്കൂന്ന് എന്ന ചാരിറ്റി സംഘടനയുടെ കഴിഞ്ഞ 10 വര്‍ഷത്തെ തുടര്‍ച്ചയായ പ്രസിഡണ്ട് എന്ന നിലക്കും അദ്ദേഹത്തിന്റെ സേവനങ്ങളെ യാത്രയയപ്പില്‍ പങ്കെടുത്ത പലരും എടുത്തുപറഞ്ഞു..
പ്രസിഡണ്ട് സുബൈര്‍ വക്ര സലാമിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ ഒരു ഹസ്വചിത്രവും സദസ്സിന് വിശദീകരിച്ചു.
ജി പി കുഞ്ഞാലിക്കുട്ടി, അക്ബര്‍ ഖാസിം, ഹുസൈന്‍ മുഹമ്മദ് യു, ടിപി കുഞ്ഞുമുഹമ്മദ്, മഹ്റൂഫ് മാട്ടൂല്‍, അബ്ദുല്ലത്തീഫ് , ഇല്യാസ് മാസ്റ്റര്‍ തുടങ്ങിയവര്‍ സലാമു മായുള്ള ഓര്‍മ്മ പുതുക്കി.
പരിപാടിയില്‍ ഫൈസല്‍ നന്തി, ബിലാല്‍ തുടങ്ങിയവരുടെ ഉദ്‌ബോധനവും ഉണ്ടായിരുന്നു
ഇസ് ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷമീര്‍ പി കെ സ്വാഗതവും മുന്ദിര്‍ നന്ദിയും പറഞ്ഞു.