Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ : സെന്‍ട്രല്‍ മാര്‍ക്കറ്റ് ഫ്രൈഡേ ക്ലബ്, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) സെന്‍ട്രല്‍ മാര്‍ക്കറ്റ് യൂണിറ്റുകള്‍ സംയുക്തമായി സി.ഐ.സി., യൂത്ത് ഫോറം റയ്യാന്‍ സോണിന്റെ സഹകരണത്തോടെ നോവ ഹെല്‍ത്ത് കെയര്‍ സെന്ററില്‍ വെച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത 200 ല്‍ പരം ആളുകള്‍ പങ്കെടുത്ത ക്യാമ്പില്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ദന്ത പരിശോധന, ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, കൊളസ്ട്രോള്‍, ക്രീയാറ്റിന്‍, എസ്.ജി.പി.ടി എന്നിവയും ആവശ്യമായവര്‍ക്ക് ഇ.സി.ജി. പരിശോധനയും ലഭ്യമാക്കി.

നോവ ഹെല്‍ത്ത് കെയര്‍ പ്രതിനിധികളായ അലന്‍ ടോം, റയ്മണ്‍ ബാസ്റ്റിന്‍, അഡ്റൈന്‍ എന്നിവരും സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി റയ്യാന്‍ സോണല്‍ പ്രസിഡന്റ് സുധീര്‍ ടി.കെ, വൈസ് പ്രസിഡന്റ് സുബുല്‍ അബ്ദുല്‍ അസീസ്, സോണല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ എം.എം, ഫ്രൈഡേ ക്ലബ് പ്രസിഡന്റ് ഇസ്മായില്‍, യൂത്ത് ഫോറം റയ്യാന്‍ സോണല്‍ പ്രസിഡന്റ് റസ്സല്‍, സെക്രട്ടറി നസീം, തമീം അമീര്‍ എന്നിവര്‍ സംബന്ധിച്ചു.

സി.ഐ.സി. സെന്‍ട്രല്‍ മാര്‍ക്കറ്റ് യൂണിറ്റ് ഭാരവാഹികളായ മുസ്തഫ എം, ഫൈസല്‍ എന്‍, മുഹമ്മദ് റഫീഖ് ടി.എ, ശറഫുദ്ധീന്‍ ടി, ഫസലുറഹ്‌മാന്‍, സജീര്‍, റിയാസ്, രിഹാസ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button