Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

റവാബിയുടെ ഏറ്റവും വലിയ ‘ക്യാറ്റ് ഷോ’ ഇന്ന്

ദോഹ: റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് സംഘടിപ്പിക്കുന്ന ”ദി ബിഗസ്റ്റ് ക്യാറ്റ് ഷോ സീസണ്‍ 2, 2024” ഇന്ന് നടക്കുന്നതാണ്. റവാബിയുടെ ഇസ്ഗാവ ഹൈപ്പര്‍മാര്‍ക്കറ്റ് ശാഖയില്‍ വൈകുന്നേരം 3 മണി മുതല്‍ 5 മണി വരെയാണ് ഏറ്റവും വലിയ ‘ക്യാറ്റ് ഷോ’ നടക്കുന്നത്.
അന്താരാഷ്ട്ര ക്യാറ്റ് ദിനമായ ഇന്ന് പ്രിയപ്പെട്ട പൂച്ചകളെ ആദരിക്കുന്നതിനാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

പൂച്ചകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി
മനോഹരമായ പൂച്ചകളുടെ പ്രദര്‍ശനവും അവയുടെ ഉത്സാഹകരമായ പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

ഇതിന്റെ ഭാഗമായി റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ഇസ്ഗാവ ശാഖയില്‍ പുതിയ ‘പെറ്റ് സോണ്‍’ തയാറാക്കിയിട്ടുണ്ട്. ഇവിടെ എല്ലാവിധ മൃഗങ്ങള്‍ക്കുള്ള ഭക്ഷണങ്ങളും ഉപകരണങ്ങളും ലഭ്യമാകും.

Related Articles

Back to top button