Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഐസിസി ലൈബ്രറിക്ക് മലയാളം പുസ്തകങ്ങള്‍ സമ്മാനിച്ച് ഓണാട്ടുകര പ്രവാസി അസോസിയേഷന്‍

ദോഹ. ഐസിസി ലൈബ്രറിക്ക് മലയാളം പുസ്തകങ്ങള്‍ സമ്മാനിച്ച് ഓണാട്ടുകര പ്രവാസി അസോസിയേഷന്‍. ഐസിസിയുടെ അഭ്യര്‍ഥന മാനിച്ചാണ് സംഘടന അമ്പേേതാളം മലയാളം പുസ്തകങ്ങള്‍ സമ്മാനിച്ചത്.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ലൈബ്രറി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. ഇക്കാര്യത്തില്‍, ഐസിസി മാനേജിംഗ് കമ്മിറ്റി ഇന്ത്യന്‍ കമ്മ്യൂണിറ്റിയോട് പരമാവധി പുസ്തകങ്ങള്‍ സംഭാവന ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഐസിസിയുടെ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യുന്നതിന്, താഴെയുള്ള ഫോക്കല്‍ പോയിന്റുകളുമായി ബന്ധപ്പെടുക –

  1. മലയാളം – എബ്രഹാം ജോസഫ് (55365039) / സജീവ് സത്യശീലന്‍ (33448088) / അഡ്വ. ജാഫര്‍ ഖാന്‍ (55628626)
  2. കന്നഡ, തുളു – സുബ്രഹ്‌മണ്യ ഹെബ്ബഗെലു (55641025)
  3. തമിഴ് – മോഹന്‍ കുമാര്‍ (33498767)
  4. സംസ്‌കൃതം, ഹിന്ദി, മറാഠി – ശന്തനു ദേശ്പാണ്ഡെ (33756063)
  5. തെലുങ്ക് – സത്യനാരായണ മാലിറെഡ്ഡി (55108988) / നന്ദിനി അബ്ബഗൗണി (30420876)
  6. ഗുജറാത്തി – ഗാര്‍ഗി വൈദ്യ (55070693)
  7. ബംഗാളി, ഒറിയ, അസമീസ് – അര്‍ഷാദ് അലി (70430246)

Related Articles

Back to top button